മരണം മൊഴിഞ്ഞ കഥ
രാത്രിയേറെയായതു കൊണ്ടുതന്നെ മൊബൈൽ ചിലച്ചപ്പോൾ
മനൊസ്സൊന്നു പിടഞ്ഞു. കണ്ടുകൊണ്ടിരുന്ന ന്യൂസ് ചാനൽ റിമോട്ടു കൊണ്ട് മൌനമാക്കി ഫോൺ
പെട്ടെന്നു കൈയിലെടുത്തു...
ആരായിരിക്കും?
അടുക്കളയിലെ അവസാനവട്ട വൃത്തിയാക്കലുകൾ
തൽക്കാലത്തേക്കു നിറുത്തിവച്ച് സാരിത്തുമ്പിൽ കൈകൾ തുടച്ചു ഭാര്യയും ഓടിയെത്തി.
അല്ലെങ്കിലും അസമയത്തു വരുന്ന കോളുകൾ അപ്രതീക്ഷതമായി- ക്ഷണിക്കാതെ വിരുന്നെത്തുന്നവരെപ്പോലെയാണ്....
എന്തശുഭവാർത്ത കൊണ്ടാണോ ഈ
വിളിയെത്തിയിരിക്കുന്നത്?
പ്രത്യേകിച്ചും ഞങ്ങൾ
രണ്ടു പേരുടെയും വൃദ്ധരായ മാതാപിതാക്കൾ വിദൂര ദേശങ്ങളിൽ പരാശ്രയത്തിനിഷ്ടമില്ലാതെ കഴിയുമ്പോൾ...!
മൊബൈലിന്റെ സ്ക്രീനിൽ
തെളിഞ്ഞ നമ്പർ വായിച്ചെടുക്കാനും കഴിയുന്നില്ല.
നാശം!
നാശം!
നിറുത്താതെ കരഞ്ഞുകൊണ്ടിരുന്ന
ഫോൺ ഓണാക്കി ചെവിയിലേക്കടുപ്പിച്ചു.
ഭാഗ്യം!
അങ്ങേ തലക്കൽ മാത്തനാണ്... നാട്ടിലെ കളിക്കൂട്ടുകാരൻ.
അങ്ങേ തലക്കൽ മാത്തനാണ്... നാട്ടിലെ കളിക്കൂട്ടുകാരൻ.
ഫോണിന്റെ സ്പീക്കറിൽ
കൈത്തലം അമർത്തി ഞാൻ ഭാര്യയോടു പറഞ്ഞു.
ഓ! നിരാശപടർന്ന
ഒരാത്മഗദം.
അവൾ അടുക്കളയിലേക്കു
മടങ്ങി.
“നീ ഉറങ്ങിയോടാ?”?
“എന്താടാ ഈ സമയത്ത്”
മറുചോദ്യം എന്റെ വക.
------------------------------------------------------------------------------------------------------------------
പള്ളിയിൽ പോകാനൊരുങ്ങി
വീട്ടിന്റെ മുൻവാതിൽ അടച്ചുകൊണ്ടിരുന്ന ആ അമ്മയുടെ ചെവിലേക്കലച്ചെത്തിയത് ഗേറ്റിനു
മുമ്പിലുള്ള റോഡിൽ പെട്ടെന്നു ചവട്ടി നിറുത്തിയ ഒരു ജീപ്പിന്റെ ബ്രേക്കിടുന്ന
അലർച്ച...
ഒപ്പം അയ്യോ എന്ന നിരവധി
കണ്ഠങ്ങളുതിർത്ത ആർത്തനാദങ്ങളിൽ ഞെരിഞ്ഞൊടുങ്ങിയ “അമ്മേ” എന്ന ഉളളുലച്ച നിലവിളി...
മോനെ എന്നൊരു അലർച്ചയോടെ റോഡിലേക്കോടിയിറങ്ങി അമ്മ...
രണ്ടു പേരും ഇപ്പോഴും ചെറുപ്പമല്ലേ....നിങ്ങൾക്കൊരുവട്ടം
കൂടി ശ്രമിക്കരുതോ... അല്ലെങ്കിൽ...? ഈ ചോദ്യങ്ങൾ മുഴമിപ്പിക്കാൻ അവനെന്നെ
അനുവദിച്ചില്ല...
ഉറച്ച ശബ്ദത്തോടെ അവൻ തുടർന്നു...
“എന്റെ കുഞ്ഞു ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്... ഞങ്ങൾക്കിവൻ ഒരാൾ മതി... ഈ സ്നേഹം പങ്കുവെക്കേണ്ടതില്ല....അപ്പോ പിന്നെ?” ----------------------------------------------------------------------------------------------------------------------
“എന്റെ കുഞ്ഞു ജീവിച്ചിരിക്കുമ്പോൾ തന്നെ ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്... ഞങ്ങൾക്കിവൻ ഒരാൾ മതി... ഈ സ്നേഹം പങ്കുവെക്കേണ്ടതില്ല....അപ്പോ പിന്നെ?” ----------------------------------------------------------------------------------------------------------------------
കഴിഞ്ഞ കുറെ വർഷങ്ങളായി
ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് കുഞ്ഞിന്റെ ജന്മദിവസം ഉച്ച ഊണിന്റെ നേരമെത്തുമ്പോൾ അഖിലും ഉണ്ടാവും...കുഞ്ഞിന്റെ
ആത്മസുഹൃത്ത്...ഇപ്പോൾ ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന്നും കുറച്ചു മാറിയാണ് അവന്റെ
വീട്. ആദ്യത്തെ തവണ എന്താണീ വഴിയൊക്കെ എന്നു ചോദിച്ചപ്പോൾ വരാൻ തോന്നി എന്നു മാത്രമവൻ
മറുപടി തന്നു.
പിന്നെ അവൻ തന്നെയാണു വിശക്കുന്നു എന്നു പറഞ്ഞു ചോറു വിളമ്പി വാങ്ങി
കഴിച്ചത്....പിന്നീടിങ്ങോട്ടിന്നു വരെ ഞങ്ങളോടൊപ്പം ആ ദിവസം അഖിലും ഉണ്ടാകും... ഉച്ചയൂണുകഴിഞ്ഞാലുടൻ
അവൻ മടങ്ങും. അതൊരാശ്വാസമാണ്.
“ആർക്കു വേണ്ടി...എന്തിനു
വേണ്ടി ഇനി ജീവിക്കണം....?”എന്റെ ഉത്തരത്തിനായി കാത്തുനിൽക്കാതെ അവൻ തുടർന്നു...
ആത്മഹത്യ ചെയ്യില്ല ഞങ്ങൾ
രണ്ടാളും....ഒരിക്കലും.
ഒരേ ഒരു ആഗ്രഹമേ ഉള്ളൂ...വേഗമൊന്നു മരിക്കാൻ കഴിഞ്ഞെങ്കിൽ...
അവന്റെ അടുക്കൽ എത്താമായിരുന്നു...
--------------------------------------------------------------------------------------------------------
എന്റെ മുന്നിൽ ശബ്ദമില്ലാതെ
ടിവി അപ്പോഴും ചലിച്ചുകൊണ്ടിരുന്നു.